Post Category
പട്ടികവർഗ മേഖലയിൽ നൂതനസംരംഭങ്ങൾ; ട്രൈബൽ എന്റർപ്രൈസസ്-ഇന്നൊവേഷൻ സെന്ററുമായി കുടുംബശ്രീ
പട്ടികവർഗ മേഖലയിൽ നൂതനസംരംഭങ്ങൾ ആരംഭിക്കാനും നൂതനാശയങ്ങൾ വികസിപ്പിക്കാനും പുതിയ പദ്ധതി നടപ്പാക്കി കുടുംബശ്രീ. കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസസ്-ഇന്നൊവേഷൻ സെന്റർ പദ്ധതിയിലൂടെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 50 സംരംഭകർക്ക് പരിശീലനം നൽകും. 18 മാസത്തെ തുടർച്ചയായ പരിശീലനങ്ങളിലൂടെ സംരംഭങ്ങൾ ആരംഭിച്ചു പരിപാലിക്കുന്നതിന് ശാസ്ത്രീയമായ അടിത്തറ നൽകും. പ്രോജക്ടുകൾക്ക് ഫണ്ട് ലഭിക്കാനുള്ള പിന്തുണ നൽകും. ജില്ലയിലെ ആദ്യഘട്ട പരിശീലനം ഡിസംബർ 23ന് മേലുകാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ആദ്യഘട്ടത്തിൽ ഓറിയന്റേഷൻ പരിപാടിയിൽ പങ്കെടുക്കുന്ന 100 പേരിൽനിന്ന് 50 പേരെ പരിശീലനത്തിന് തിരഞ്ഞെടുക്കും. ജില്ലയിൽ ഈരാറ്റുപേട്ട ബ്ലോക്കിലെ പുൽചൂൽ നിർമാണം, ടൂറിസം സാധ്യതകൾ, കരകൗശല വസ്തു നിർമാണം എന്നിവ മുന്നിൽക്കണ്ടാണ് പദ്ധതിയുടെ ആദ്യഘട്ടം ആസൂത്രണം ചെയ്തിട്ടുള്ളത്.
date
- Log in to post comments