Post Category
റവന്യൂ അധികൃതർ നല്കിയ ഫൈനൽ വിവരങ്ങൾ പ്രകാരം പത്രക്കുറിപ്പ് തിരുത്തി അയയ്ക്കുന്നു - തലപ്പിള്ളി താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത്; 528 പരാതികള്‍ പരിഗണിച്ചു
വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടത്തിയ തലപ്പിള്ളി താലൂക്ക്തല കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ 528 പരാതികള്‍ പരിഗണിച്ചു. ഓണ്‍ലൈനായി 298 പരാതികളും നേരിട്ട് 230 പരാതികളും ലഭിച്ചു. ഓണ്‍ലൈനായി ലഭിച്ച 298 പരാതികളില്‍ 114 പേര്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു എന്നിവരെ നേരില്‍ കണ്ടും പരാതികള്‍ ബോധിപ്പിച്ചു.
അദാലത്തില്‍ 230 പരാതികള്‍ പുതുതായി സ്വീകരിച്ചതില്‍ 131 പേര്‍ മന്ത്രിമാരെ നേരില്‍ കണ്ട് പരാതി ബോധിപ്പിച്ചു. അദാലത്തിലെത്തിയ മുഴുവന്‍ പരാതികളിലും മന്ത്രിമാര്‍ അടിയന്തര പരിഹാരം കാണുന്നതിനായി വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അദാലത്തില്‍ 21 പേര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡുകളും 11 പേര്‍ക്ക് പട്ടയവും വിതരണം ചെയ്തു.
date
- Log in to post comments