'കരുതലും കൈത്താങ്ങും' താലൂക്കുതല പരാതി പരിഹാര അദാലത്ത് പീരുമേട് ജനങ്ങള്‍ക്കിടയില്‍ പരാതികള്‍ കുറഞ്ഞു വരുന്നു : മന്ത്രി റോഷി അഗസ്റ്റിന്‍
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ജനങ്ങള്‍ക്കിടയില്‍ പരാതികള്‍ കുറഞ്ഞു വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന പീരുമേട് താലൂക്കുതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023 ലെ 'കരുതലും കൈത്താങ്ങും' അദാലത്ത്, 'നവകേരള സദസ്സി'ലൂടെ നടപ്പാക്കിയ പരാതി പരിഹാരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വലിയ മാറ്റങ്ങളാണ് പൊതുസമൂഹത്തില്‍ സൃഷ്ടിച്ചത്. നിയമങ്ങളും ചട്ടങ്ങളും ജനങ്ങള്‍ക്ക് ഏറ്റവും അനുഗുണമാകുന്ന വിധം എങ്ങനെ മാറ്റാം, വേഗത്തില്‍ പ്രയോജനപ്രദമാക്കാം എന്നതാണ് ഓരോ അദാലത്തിന്റെയും ലക്ഷ്യം. അത് കൈവരിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സഹകരണ -ദേവസ്വം - തുറമുഖവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ അദാലത്തുകള്‍ വഴിയുള്ള പ്രശ്‌നപരിഹാരത്തിനു ശേഷം അവശേഷിച്ച പരാതികള്‍ തീര്‍പ്പാക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തില്‍ നടക്കുന്നതെന്നും ഏറ്റവും വേഗത്തില്‍ പ്രശ്‌നപരിഹാരം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
വാഴൂര്‍ സോമന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി, സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍, എ ഡി എം ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍മാരായ അതുല്‍ എസ് നാഥ്, അനില്‍ ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡിസംബര്‍ 23 ന് രാവിലെ 10 മുതല്‍ ഉടുമ്പഞ്ചോല - സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാള്‍ നെടുങ്കണ്ടം, അന്ന് ഉച്ചക്ക് ഒരു മണി മുതല്‍ ഇടുക്കി - പഞ്ചായത്ത് ടൗണ്‍ഹാള്‍ ചെറുതോണി, ജനുവരി ആറിന് രാവിലെ 10 മുതല്‍ തൊടുപുഴ - മര്‍ച്ചന്റ് ട്രസ്റ്റ് ഹാള്‍ എന്നിങ്ങനെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ഓണ്‍ലൈന്‍ വഴിയോ പരാതികളും അപേക്ഷകളും നല്‍കാം. karuthal.kerala.gov.in വഴിയാണ് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുക. പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്തണം. നിശ്ചിതമേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക.
ഫോട്ടോ : കരുതലും കൈത്താങ്ങും പീരുമേട് താലൂക്ക്തല അദാലത്ത് കുട്ടിക്കാനം കുടുംബ സംഗമം ഓഡിറ്റോറിയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നു.
വീഡിയോ ഉദ്ഘാടനം : https://www.transfernow.net/dl/20241221EV19TUtS
വിഡിയോ അദാലത്ത് :
https://www.transfernow.net/dl/20241221Fyqlesf6
- Log in to post comments