Skip to main content

കലാസപര്യ കലാ പ്രതിഭാ പരിപോഷണ പരിപാടി സംഘടിപ്പിച്ചു

തൃശൂർ : റവന്യൂ ജില്ലാ കലോത്സവത്തിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട തൃശൂർ ഈസ്റ്റ് , വെസ്റ്റ് , ചേർപ്പ് ഉപജില്ലയിൽ നിന്നും വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി
2025 ജനുവരിയിൽ തിരുവനന്തപുരത്ത്  നടക്കുന്ന സംസ്ഥാന  സ്കൂൾ  കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കുള്ള  മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത കാരിക്കേച്ചറിസ്റ്റും,സിനി ആർട്ടിസ്റ്റുമായ  ജയരാജ് വാര്യർ ക്ലാസ്സ്‌ നയിച്ചു . മത്സരത്തെ ഉത്സവമാക്കിയ തൃശൂർകാരാണ് നമ്മളെന്നും ആത്മവിശ്വാസത്തോടെ മത്സരത്തിൽ പങ്കെടുക്കണമെന്നും ജയരാജ് വാര്യർ മത്സരാർത്ഥികളോട് പറഞ്ഞു.

തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ  അജിതകുമാരി എ കെ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശൂർ വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ബിജു സ്വാഗതവും തൃശൂർ വിദ്യഭ്യാസ ജില്ല എച്ച്.എം. ഫോറം പ്രതിനിധി മനോജ്  നന്ദിയും രേഖപ്പെടുത്തി . ചേർപ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുനിൽ കുമാർ , ബിന്ദു , എന്നിവർ കുട്ടികൾക്ക് വിജയാശംസകൾ നേർന്നു. കുട്ടികൾ അവരുടെ കലാനുഭവങ്ങൾ വേദിയിൽ പങ്കുവച്ചു.

date