എംഎൽഎ -യുടെ പ്രത്യേക വികസനനിധി: *കമ്പ്യൂട്ടറുകളും വിവിധോദ്ദേശ്യ പ്രിൻ്ററുകളും വിതരണം ചെയ്തു
എം എം മണി എംഎൽഎ -യുടെ പ്രത്യേക വികസനനിധിയിലെ തുക വിനിയോഗിച്ച് ഉടുമ്പൻചോല താലൂക്ക്ഓ ഫീസിനും നിയമസഭാ നിയോജകമണ്ഡലത്തിലെ 14 വില്ലേജ് ഓഫീസുകൾക്കുമായി വാങ്ങിയ ലാപ്ടോപ് കമ്പ്യൂട്ടറുകളും മൾട്ടി പർപ്പസ് പ്രിൻ്ററുകളും താലൂക്കുതല 'കരുതലും കൈത്താങ്ങും' അദാലത്ത് വേദിയിൽ വിതരണം ചെയ്തു.
ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവനും എം എം മണി എംഎൽഎ -യും ചേർന്നാണ് ഇവ വിതരണം ചെയ്തത്.
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ വി വിഗ്നേശ്വരിയും പങ്കെടുത്തു.
ഫോട്ടോ : ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവനും എം എം മണി എംഎൽഎ -യും ചേർന്ന് ലാപ്ടോപ്പുകളും മൾട്ടി പർപ്പസ് പ്രിൻ്ററുകളും വിതരണം ചെയ്യുന്നു.
ലാപ്‌ടോപ്പ് വിതരണം വീഡിയോ :
https://www.transfernow.net/dl/20241223LQ7jRHkP/mCAge8B4
- Log in to post comments