Skip to main content
.

'കരുതലും കൈത്താങ്ങും' മാത്തുക്കുട്ടിക്ക് വീണ്ടും പെൻഷൻ്റെ തണൽ

 

 

മുടങ്ങിപ്പോയ കാൻസർ പെൻഷൻ തുടർന്നും ലഭിക്കുമെന്നതിൻ്റ ആശ്വാസത്തിലാണ് കൽകൂന്തൽ വില്ലേജ് നെടുങ്കണ്ടം കരയിൽ മാത്തുക്കുട്ടി (75). 

 

നട്ടെല്ലിനു രോഗം ബാധിച്ച ഭാര്യയും അപകടത്തിൽ പരിക്കേറ്റ് ഒരു കൈ നഷ്ടമായ മകനുമടങ്ങുന്ന കുടുംബത്തിന് സ്വന്തമായി വീടു പോലുമില്ല. കാൻസർ രോഗിയായ മാത്തുക്കുട്ടിക്ക് ലഭിച്ചിരുന്ന പെൻഷനായിരുന്നു 2024 ജൂൺ വരെ ഇവരുടെ ആശ്വാസം. ജൂലൈ മുതൽ അതു മുടങ്ങി. തുടർന്നാണ് അദ്ദേഹം അദാലത്തിൽ പരാതി നൽകിയത്. 

 

പരാതി പരിഗണിച്ച മന്ത്രി റോഷി അഗസ്റ്റിൻ പ്രശ്നം പരിഹരിക്കാൻ റവന്യു അധികൃതർക്കു നിർദേശം നൽകി. അതേത്തുടർന്ന്, 2025 സെപ്റ്റംബർ വരെ മാത്തുക്കുട്ടിക്ക് പ്രതിമാസം 1000 രൂപ എന്ന തോതിൽ പെൻഷൻ അനുവദിച്ചതായും സമയബന്ധിതമായി തുക അദ്ദേഹത്തിൻ്റെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും തഹസിൽദാർ അറിയിച്ചു. 

 

തൻ്റെ പ്രശ്നം പരിഹരിക്കപ്പെട്ടതിൻ്റെ സന്തോഷത്തോടെയാണ് മാത്തുക്കുട്ടി അദാലത്തിൽ നിന്നു തിരിച്ചു പോയത്.

 

ഫോട്ടോ: നെടുങ്കണ്ടം കരയിൽ മാത്തുക്കുട്ടിയിൽ നിന്നും മന്ത്രി റോഷി അഗസ്റ്റിൻ വിവരങ്ങൾ ആരായുന്നു.

 

date