തൃശ്ശൂര്‍ ജില്ലാ ക്ഷീരസംഗമം സ്വാഗത സംഘം രൂപീകരിച്ചു
2024-25 വര്‍ഷത്തെ തൃശ്ശൂര്‍ ജില്ലാ ക്ഷീരസംഗമം സ്വാഗത സംഘ രൂപീകരണ യോഗം മതിലകം ബ്ലോക്കിലെ ശ്രീനാരായണപുരം തേവര്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് സി. ശാലിനി പദ്ധതി വിശദീകരണം നടത്തി.
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹന്‍ദാസ്, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സമ്മ ടീച്ചര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ക്ഷീരസംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ക്ഷീരസംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ജനറല്‍ കമ്മിറ്റി, വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ക്ഷീര വികസന വകുപ്പ് ഗുണ നിയന്ത്രണ ഓഫീസര്‍ പി.എം രാധിക പരിപാടിക്ക് നന്ദിയറിയിച്ചു. ജില്ലയിലെ ജനപ്രതിനിധികള്‍, വിവിധ ക്ഷീര സംഘം പ്രസിഡന്റുമാര്‍, ഭരണസമിതി അംഗങ്ങള്‍, ക്ഷീര സംഘം ജീവനക്കാര്‍, ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments