കോവിഡ് ദുരന്തത്തിന്റെ ശേഷിപ്പായ സുഷമയ്ക്ക് സാന്ത്വനമായി മന്ത്രി പി. രാജീവ്
കോവിഡിന്റെ ആസുരതയില്‍ വൈധവ്യം അനുഭവിക്കുന്ന സുഷമയ്ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി മാറി മന്ത്രി പി. രാജീവിന്റെ ഉത്തരവ്. കോവിഡ് മരണാനന്തര പെന്‍ഷനായി അപേക്ഷിച്ച് രണ്ടര വര്‍ഷം പിന്നിട്ടിട്ടും ഫലമില്ലന്നപരാതിയുമായാണ് തണ്ണിത്തോട് കോയിക്കലേത്ത് വീട്ടില്‍ സി. സുഷമ കോന്നി താലൂക്ക് അദാലത്തില്‍ എത്തിയത്. സുഷമയുടെ ഭര്‍ത്താവ് പ്രസന്നന് കോവിഡ് ബാധിച്ച് 2021 നവംബറിലാണ് മരണമടഞ്ഞത്. ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന രണ്ട് പെണ്മക്കളെയും സുഷമയേയും ഒറ്റയ്ക്കാക്കിയുള്ള മടക്കം. നികത്താനാകാത്ത നഷ്ടത്തിനൊപ്പം സാമ്പത്തിക പിന്നാക്കാവസ്ഥയും കുടുംബത്തെ തളര്‍ത്തി.
പഞ്ചായത്ത് ഓഫീസില്‍നിന്ന് ലഭിക്കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണത്തിലാണ് വില്ലേജിലെ മുന്‍ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാതിരുന്നത്. വിഷയം പരിശോധിച്ച മന്ത്രിപരാതിക്കാരി ഹാജരാക്കിയ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് ഉടന്‍തന്നെ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത് നടപടി സ്വീകരിക്കാന്‍ നിര്ദ്ദേശംനല്കി.
ഇത്പ്രകാരം തത്സമയം വില്ലേജ് ഓഫീസര്‍ അപ്ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ പരിശോധിച്ച് സര്‍ക്കാരിലേക്ക് സഹായധനത്തിന് ശുപാര്‍ശചെയ്തു. ഇനിയുള്ള മൂന്നു വര്‍ഷം സുഷമയ്ക്ക് 5000 രൂപ വീതം പ്രതിമാസം ലഭിക്കും. മക്കളുടെ ഉപരിപഠനത്തിനും മറ്റ് ചിലവുകള്‍ക്കും പെന്ഷന് പ്രയോജനപ്പെടുമെന്ന ആശ്വാസത്തിലാണിവര്‍.
- Log in to post comments