Post Category
വെറ്ററിനറി സര്ജന് നിയമനം
മൃഗസംരക്ഷണവകുപ്പ് ജില്ലയിലെ പറക്കോട്,മല്ലപ്പള്ളി ബ്ലോക്കുകളില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി വെറ്ററിനറി സര്ജന് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നു. ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഡിസംബര്‍ 19ന് ഉച്ചയ്ക്ക് രണ്ടിന് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത - ബിവിഎസ് സി ആന്‍ഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്. ഫോണ്‍ : 0468 2322762
date
- Log in to post comments