Skip to main content
കുടുംബശ്രീ 'സ്നേഹിത' ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ എട്ടാമത് വാര്‍ഷികാഘോഷം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

സ്‌നേഹത്തണലാണ് സ്‌നേഹിത:-ചിറ്റയം ഗോപകുമാര്‍

അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കു വിധേയരാകുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ 'സ്നേഹിത' ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ എട്ടാമത് വാര്‍ഷികാഘോഷം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്ന്പറഞ്ഞു.
ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ആദില അധ്യക്ഷയായി. അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ.ബിന്ദുരേഖ, ട്രീസ എസ് ജെയിംസ്, മാധ്യമപ്രവര്‍ത്തക ആര്‍ പാര്‍വതിദേവി, അയിനി സന്തോഷ്, കെ എം എം റസിയാ , ഗീതാ തങ്കമണി, അഡ്വക്കേറ്റ് എ കെ രാജശ്രീ , പി ആര്‍ അനുപ  തുടങ്ങിയവര്‍ പങ്കെടുത്തു. ജെന്‍ഡര്‍ സംവാദം, ഫിലിം പ്രദര്‍ശനം, ഡിപ്രഷന്‍ ക്ലിനിക്ക് ലോഗോ പ്രകാശനം, സ്നേഹിത ലൈബ്രറി ഉദ്ഘാടനം എന്നിവയും നടന്നു.

date