Post Category
ട്രെയിനര്‍, സ്‌കില്‍ അസിസ്റ്റന്റ്; അപേക്ഷ ക്ഷണിച്ചു
സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പ്രവര്‍ത്തനംആരംഭിക്കുന്ന സ്‌കില്‍ഡെവലപ്പമെന്റ് സെന്ററുകളിലേക്ക് ട്രെയിനര്‍, സ്‌കില്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 31 - ന് വൈകിട്ട് നാലിന് മുമ്പ് സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്ററുടെ തിരുവല്ലയിലുള്ള കാര്യാലയത്തില്‍ രജിസ്റ്റേഡ് തപാല്‍ മുഖേനയോ നേരിട്ടോ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പി ക്കണം. വെബ്സൈറ്റ് : https://ssakerala.in ഫോണ്‍: 0469-2600167.വിലാസം: ജില്ലാ പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍, സമഗ്രശിക്ഷാ കേരള പത്തനംതിട്ട, സര്‍ക്കാര്‍ മോഡല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ട്, തിരുവല്ല 689 101.
date
- Log in to post comments