അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ പന്തളം ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത : എം കോം, ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.കുടുംബശ്രീ ഓക്‌സിലിയറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന. പന്തളം ബ്ലോക്കിലെ സ്ഥിര താമസക്കാര്‍ അയിരിക്കണം. പ്രായപരിധി : 20 നും 35 നും മധ്യേ (2024 ഡിസംബര്‍ 19 ന്). വേതനം : 20000 രൂപ.
അപേക്ഷ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, സി.ഡി,എസ് ചെയര്‍പേഴ്‌സന്റെ സാക്ഷ്യപത്രം എന്നിവ ഡിസംബര്‍ 31 നു വൈകുന്നേരം അഞ്ചിന് മുമ്പ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മൂന്നാം നില, കളക്‌ട്രേറ്റ് , പത്തനംതിട്ട വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം. അപേക്ഷയുടെ പുറത്ത് എം.ഇ.ആര്‍.സി അക്കൗണ്ടന്റ് നിയമന അപേക്ഷ എന്ന് രേഖപെടുത്തണം. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഫോണ്‍ : 04682221807 ഇ-മെയില്‍: spempta2@gmail.com
- Log in to post comments