പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സ്
ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കുന്ന പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം. കോഴ്‌സ് ദൈര്‍ഘ്യം- നാല് മാസം. 30 സീറ്റുകള്‍. കോഴ്‌സ് ഫീസ് - 25000 രൂപ(+18ശതമാനം ജി.എസ്.ടി). പ്രായപരിധി ഇല്ല.സമയക്രമം - ആഴ്ചയില്‍ രണ്ടു ദിവസം വീതം രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ.
യോഗ്യത - ഐടിഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐടിഐ ആര്‍ക്കിടെക്്ച്വറല്‍ അസിസ്റ്റന്റ് ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് ,ആര്‍ക്കിടെക്്ച്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ്.
മേല്‍വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ,വാസ്തുവിദ്യാ ഗുരുകുലം , ആറന്മുള, പത്തനംതിട്ട 689 533
അവസാന തീയതി ജനുവരി 20. www.vasthuvidyagurukulam.com വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0468 2319740, 9188089740,9188593635, 9605046982, 9605458857.
- Log in to post comments