Post Category
ലൈബ്രറി സയന്‍സ്, ഡി.സി.എ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ തൃശ്ശൂര്‍ വരടിയത്ത് പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2025 ജനുവരിയില്‍ ആരംഭിക്കുന്ന ലൈബ്രറി സയന്‍സ്, ഡി.സി.എ. എന്നീ ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സ് കോഴ്സിന് എസ്എസ്എല്‍സി യും ഡി.സി.എ. കോഴ്സിസ് പ്ലസ് ടു വുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 31 ന് മുമ്പായി വരടിയം ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്സൈറ്റ്: www.ihrd.ac.in ഫോണ്‍: 8547005022, 9496217535.
date
- Log in to post comments