Skip to main content

ജനകീയാസൂത്രണം - ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം നഗരസഭ വാര്‍ഷിക പദ്ധതി 2017-18 പ്രകാരം നിലവില്‍ðതയ്യാറാക്കിയിട്ടുള്ള ഗുണഭോക്തൃ പട്ടിക വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മത്സ്യത്തൊഴിലാളികളായ വനിതകള്‍ക്ക് സൗരറാന്തല്‍ðവിതരണം, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം, മിശ്രവിവാഹിതര്‍ക്കും ഭിന്നമതക്കാര്‍ക്കും വിധവകളുടെ പെണ്‍മക്കള്‍ക്കും വിവാഹ ധനസഹായം തുടങ്ങിയ പദ്ധതികള്‍ക്ക് അര്‍ഹരായ ആള്‍ക്കാരെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.  ബന്ധപ്പെട്ട വാര്‍ഡ്കൗണ്‍സിലര്‍,   നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മുഖാന്തിരം ഡിസംബര്‍ അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.  കൂടുതല്‍ðവിവരങ്ങള്‍ക്ക് നഗരസഭ ജനകീയാസൂത്രണ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്. 
(പി.ആര്‍.പി 1959/2017)
 

date