Skip to main content

എയ്ഡ്‌സ് ദിന ബോധവത്ക്കരണ പരിപാടികള്‍ ഇന്നും നാളെയും 

   ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയും(30, ഡിസംബര്‍ 1) വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഇന്ന് രാവിലെ 9.30 ന് ജനറല്‍ ആശുപത്രി പരിസരത്തുനിന്നും എയ്ഡ്‌സ് ദിന ബോധവത്ക്കരണ റാലി എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഫഌഗ് ഓഫ് ചെയ്യും. 10.30 ന് ജനറല്‍ ആശുപത്രിയില്‍ കാന്‍വാസ് ഒരുക്കും. 11ന് മാലിക് ദിനാര്‍ ഇനസ്റ്റിറ്റിയൂട്ട് ഓഫ് നഴ്‌സിംഗില്‍ തെരുവ് നാടകം അരങ്ങേറും. വൈകിട്ട് ആറിന് ജനറല്‍ ആശുപത്രി പരിസരത്ത് നൂറുകണക്കിന് മെഴുക് തിരികള്‍ തെളിയിക്കും. 
    നാളെ രാവിലെ 8.30ന് ജനറല്‍ ആശുപത്രി പരിസരത്ത് റെഡ് റിബര്‍ ധരിക്കല്‍, 9.30ന്  ഐഇസി മെറ്റിരീയല്‍ വിതരണം, 10ന് പോസ്റ്റര്‍ പ്രദര്‍ശനം ഉദ്ഘാടനം ഡോ. നാരായണ നായിക് നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30ന് ബോധവത്ക്കരണ ക്ലാസ് ഡോ.രാജാ റാം കെ. കെ ഉദ്ഘാടനം ചെയ്യും. 
                                

date