Skip to main content

കള്ളുഷാപ്പ് ഓണ്‍ലൈന്‍ വില്‍പ്പന

ജില്ലയിലെ വില്‍പ്പനയില്‍ പോകാത്ത/പ്രിവിലേജ് റദ്ദ് ചെയ്തിട്ടുളള കളള് ഷാപ്പുകളുടെ 2023- 26 വര്‍ഷത്തെ ഓണ്‍ലൈന്‍ വില്‍പ്പന (റെന്റല്‍ തുകയുടെ 50 ശതമാനം നിരക്കില്‍) ഡിസംബര്‍ 31 ന് നടക്കും. അടൂര്‍ റേഞ്ചിലെ ഒന്ന്, പത്തനംതിട്ട റേഞ്ചിലെ ഒന്ന്, രണ്ട്, മൂന്ന്, തിരുവല്ല റേഞ്ചിലെ രണ്ട്, മൂന്ന് എന്നീ ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളാണ് വില്‍പ്പനയ്ക്കുള്ളത്. ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുളളവര്‍ക്ക് ഡിസംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. റേഞ്ച്/ഗ്രൂപ്പുകളുടെ റെന്റല്‍, അഡീഷണല്‍ റെന്റല്‍ ഓണ്‍ലൈന്‍ പെയ്മെന്റ് ചെയ്യണം. നിശ്ചയിച്ച സമയപരിധിക്ക് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എക്സൈസ് ഡിവിഷനിലെ സര്‍ക്കിള്‍ ഓഫീസുകള്‍, പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫീസ് എന്നിവയുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

date