Skip to main content

എന്യൂമറേറ്റർ ഒഴിവ്

മത്സ്യവകുപ്പ് ഇടുക്കി ജില്ലയിൽ ഫിഷ് ക്യാച്ച് അസസ്മെൻറ് പദ്ധതിയിലേക്ക് എന്യൂമറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസ വേതനം യാത്രബത്തയുൾപ്പെടെ പരമാവധി 25000/-(ഇരുപത്തായ്യായിരം രൂപ) ലഭിക്കും. അപേക്ഷകൾ 2025 ജനുവരി ഒന്നിന്  21 നും 36 നുമിടയിൽ പ്രായമുള്ളവരും ഫിഷറീസ് സയൻസിൽ ബിരുദമോ, ബിരുദാനന്തരബിരുദമോ ഉള്ളവരുമായിരിക്കണം.

ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനതിയതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. അവസാനതീയതി  ജനുവരി 20 വൈകീട്ട് നാല് മണി. അപേക്ഷകൾ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് പി.ഒ., പിൻ-695603 ” എന്ന വിലാസത്തിലോ നേരിട്ടോ adidkfisheries@gmail.com എന്ന ഈമെയിലിലോ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862-233226

 

date