Skip to main content

മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ വിതരണം 4 ന്

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ വിതരണം ജനുവരി 4 ന് വൈകുന്നേരം അഞ്ച് മണിക്ക് വനം ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വനം മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. വനം വകുപ്പ് മേധാവി ഗംഗാസിങ്അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻഅഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ രാജേഷ് രവീന്ദ്രൻഡോ. പി പുകഴേന്തിഡോ. ചന്ദ്രശേഖർഡോ. ജെ ജസ്റ്റിൻ മോഹൻഡോ. സഞ്ജയൻ കുമാർ തുടങ്ങിയവർ സംസാരിക്കും. വനം വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് മാതൃകാപരമായ സേവനങ്ങൾക്ക് 2023 ൽ 25 പേരും 2024 -ൽ 26 പേരുമാണ് അവാർഡിന് അർഹരായിട്ടുള്ളത്.

പി.എൻ.എക്സ്. 10/2025

date