Skip to main content

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അനുശോചിച്ചു

രാഷ്ട്രീയ-ഭരണരംഗത്ത് സംശുദ്ധിയുടെ പ്രതീകമായിരുന്നു ഇ. ചന്ദ്രശേഖരന്‍ നായരെന്ന് തുറമുഖ മ്യൂസിയം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. പൊതുജീവിതത്തിന് മാതൃകയായി പ്രവര്‍ത്തിച്ചിട്ടുള്ള സമുന്നതനായ നേതാവായിരുന്നു. കേരളത്തിലെ സഹകരണമേഖലയുടെ വികാസ പരിണാമങ്ങളില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ലാളിത്യവും കര്‍മ്മശുദ്ധിയുംകൊണ്ട് പ്രശോഭിതനായ ചന്ദ്രശേഖരന്‍ നായരുടെ ദേഹവിയോഗം ഇടതുപക്ഷ പുരോഗമന ജനാധിപത്യ ശക്തികള്‍ക്ക് കനത്തനഷ്ടമാണ്. ഈ അവസരത്തില്‍ അത്യഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

പി.എന്‍.എക്‌സ്.5078/17

date