Skip to main content

ഇ. ചന്ദ്രശേഖരന്‍ നായരുടെ ദേഹവിയോഗം  കനത്ത നഷ്ടം: വി.എസ്. സുനില്‍കുമാര്‍

 

മുന്‍ മന്ത്രിയും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ  ഇ. ചന്ദ്രശേഖരന്‍ നായരുടെ ദേഹവിയോഗത്തിലൂടെ സൗമ്യനും സ്‌നേഹനിധിയുമായ കാരണവരെയാണ് നഷ്ടമായിരിക്കുന്നതെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അനുസ്മരിച്ചു.

ഭക്ഷ്യം, നിയമം, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകളുടെ മന്ത്രി, മികച്ച അഭിഭാഷകന്‍, കറതീര്‍ന്ന കമ്മ്യൂണിസ്റ്റ്, മികച്ച സഹകാരി, എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലെല്ലാം തിളക്കമാര്‍ന്നതും മാതൃകാപരവുമായ പ്രവര്‍ത്തനം കാഴ്ചവെച്ച് എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ  ഇ. ചന്ദ്രശേഖരന്‍ നായര്‍ കേരളത്തിന്റെ വികസനക്കുതിപ്പില്‍ തനതായ പങ്ക് വഹിച്ച നേതാവാണ്. വാക്കിലും പ്രവൃത്തികളിലും സൗമ്യഭാവം കാത്തുസൂക്ഷിച്ചപ്പോഴും നിലപാടുകളില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായില്ല. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ പാര്‍ട്ടിക്കും പ്രസ്ഥാനത്തിനും നാടിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഉത്തമനായ കമ്മ്യൂണിസ്റ്റിന്റെ ദേഹവിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ വേര്‍പാടില്‍ സന്തപ്തരായ കുടുംബാംഗങ്ങളുടെയും സഖാക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

പി.എന്‍.എക്‌സ്.5079/17

date