Skip to main content

റിട്ടേണ്‍ ഫയല്‍ ചെയ്യണം

    പത്തനംതിട്ട  സൊസൈറ്റി രജിസ്ട്രാര്‍/ജില്ലാ രജിസ്ട്രാര്‍ ആഫീസില്‍ രജിസ്റ്റര്‍          ചെയ്തിട്ടുള്ളതും വാര്‍ഷിക റിട്ടേണുകള്‍ യഥാകാലം ഫയല്‍ ചെയ്തിട്ടില്ലാത്തതുമായ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്ബുകള്‍, ഗ്രന്ഥശാലകള്‍, വായനശാലകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, മഹിളാ സമാജങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, നാളീകേര വികസന സമിതികള്‍, റബ്ബര്‍ ഉത്പാദക സമിതികള്‍ തുടങ്ങി 1955 ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകള്‍ പ്രതിവര്‍ഷം 500 രൂപ പിഴ ഒടുക്കി റിട്ടേണുകള്‍ ഫയല്‍ ചെയ്യാം. ഈ ആനുകൂല്യം 2018 മാര്‍ച്ച് 31 വരെയുണ്ട്. കൂടുതല്‍ വിവരം ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2223105. 
                                                 (പിഎന്‍പി 3198/17)

date