Skip to main content

മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്

    ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മിഷന്‍ വഴി പറക്കോട് ബ്ലോക്കില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം പദ്ധതിയിലേക്ക് മൈക്രോ  എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റുമാരെ തെരഞ്ഞെടുക്കുന്നു. പറക്കോട് ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 25നും 45നും മധ്യേ പ്രായമുള്ള വനിതകളായ കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യത പ്ലസ്ടു. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. പാരിതോഷികം പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തിലാണ്. ചെറുകിട സംരംഭ മേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ നാല് ദിവസത്തെ റെസിഡന്‍ഷ്യല്‍ പരിശീലനത്തില്‍ പങ്കെടുക്കണം. വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും ഡിസംബര്‍ അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കളക്ടറേറ്റ് എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 8281857114, 8547253733. 
                                               (പിഎന്‍പി 3199/17)  

date