Skip to main content

നടന്‍ എം.എസ്. വാര്യരുടെ നിര്യണത്തില്‍ സാംസ്‌കാരിക മന്ത്രി അനുശോചിച്ചു

പ്രശസ്ത നാടക നടന്‍ എം.എസ്. വാര്യരുടെ നിര്യണത്തില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അനുശോചിച്ചു. പ്രൊഫഷണല്‍ നാടക രംഗത്ത് അഞ്ച് പതിറ്റാണ്ട് നിറഞ്ഞുനിന്ന കലാകാരനായിരുന്നു. കേരളത്തിലെ പ്രശസ്തമായ പഴയകാല നാടകസമിതികളിലെല്ലാം പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. സിനിമാ-സീരിയല്‍ രംഗത്ത് അവസരം ലഭിച്ചെങ്കിലും നാടകമാണ് തന്റെ കരുത്തെന്ന് തിരിച്ചറിഞ്ഞ നടനായിരുന്നു. എക്കാലവും പുരോഗമനപക്ഷത്ത് നിലകൊണ്ട കലാകാരന്‍ കൂടിയായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.

പി.എന്‍.എക്‌സ്.5081/17

date