Skip to main content

അക്കൗണ്ട്സ് അസിസ്റ്റന്‍റ് ഒഴിവ്

    സി-ഡിറ്റിന്‍റെ സൈബര്‍ശ്രീ പ്രോജക്ടില്‍ അക്കൗണ്ട്സ് അസിസ്റ്റന്‍റിന്‍റെ താത്ക്കാലിക ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.കോം യോഗ്യതയുള്ള പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം അപേക്ഷകര്‍. റ്റാലി സോഫ്റ്റ്വെയര്‍ പരിജ്ഞാനം അഭികാമ്യം. വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ സൈബര്‍ശ്രീ, സി-ഡിറ്റ്, പൂര്‍ണിമ, റ്റി.സി.81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ ഡിസംബര്‍ എട്ടിന് മുമ്പ് ലഭിക്കണം. ര്യയലൃൃശെരറശേ@ഴാമശഹ.രീാ എന്ന വിലാസത്തിലും അപേക്ഷിക്കാം. ഫോണ്‍: 0471 2323949. 
                                                 (പിഎന്‍പി 3201/17)

date