Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യു

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ എസ്റ്റിപി ടെക്നീഷ്യന്‍, എസ്റ്റിപി അസിസ്റ്റന്റ്, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിലേക്ക്  വോക്ക് ഇന്‍-ഇന്റര്‍വ്യു  നടത്തുന്നു.  യോഗ്യത, പ്രവൃത്തിപരിചയം,  തിരിച്ചറിയല്‍ രേഖകകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. രജിസ്ട്രേഷന്‍  രാവിലെ ഒമ്പത് മുതല്‍ 10.30 വരെ.  
എസ്റ്റിപി ടെക്നീഷ്യന്‍ (പുരുഷന്‍മാര്‍)- ഐടിഐ (എന്‍സിവിടി)/ മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇലക്ട്രിക്കല്‍/പ്ലംബിംഗ്/എസ്റ്റിപി പ്രവര്‍ത്തനത്തില്‍ഉള്ള പ്രവൃത്തിപരിചയം. 2025 ജനുവരി ഒന്നിന് 40 വയസ.് അഭിമുഖം ജനുവരി ഒമ്പതിന്.
എസ്റ്റിപി അസിസ്റ്റന്റ് (പുരുഷന്‍മാര്‍) -പത്താംക്ലാസ്. 2025 ജനുവരി ഒന്നിന് 40 വയസ.് അഭിമുഖം ജനുവരി ഒമ്പതിന്.
സെക്യൂരിറ്റി-സായുധസേനയില്‍ നിന്നും വിരമിച്ച പുരുഷജീവനക്കാര്‍. 2025 ജനുവരി ഒന്നിന് 50 വയസ്  അഭിമുഖം ജനുവരി 16 ന്.ഫോണ്‍:  04734 223236.
 

date