Skip to main content

സ്കോളര്‍ഷിപ്പ് വിതരണവും സംരംഭകത്വ പരിശീലനവും ഇന്ന് (30ന്)

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍റെ(കെഎസ്ബിസിഡിസി) സ്കോളര്‍ഷിപ്പ് വിതരണവും സംരംഭകത്വ പരിശീലനവും ഇന്ന് (30ന്) രാവിലെ 10ന് പഴകുളം പാസ് ഓഡിറ്റോറിയത്തില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെഎസ്ബിസിഡിസി ഡയറക്ടര്‍ എ.പി. ജയന്‍ അധ്യക്ഷത വഹിക്കും. വായ്പാ വിതരണം പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി. പ്രസന്നകുമാരി നിര്‍വഹിക്കും. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് അംഗം എസ്. അഖില്‍, കെഎസ്ബിസിഡിസി അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ജി. സജിത്ത്,  അസിസ്റ്റന്‍റ് മാനേജര്‍ ബി. സിനിമോള്‍ എന്നിവര്‍ പ്രസംഗിക്കും. കോട്ടയം ബിക്സ് ഡയറക്ടര്‍ തോമസ് സഖറിയാ സംരംഭകത്വ പരിശീലനം നയിക്കും. 
    കോര്‍പറേഷന്‍റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി 2016-17 വിദ്യാഭ്യാസ വര്‍ഷം സംസ്ഥാന സിലബസില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ച ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 5,000 രൂപ നിരക്കില്‍ ഒറ്റത്തവണയായി സ്കോളര്‍ഷിപ്പ് നല്‍കും. ഇതുപ്രകാരം ഈ സാമ്പത്തികവര്‍ഷം 2000 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.                                        (പിഎന്‍പി 3202/17)
 

date