Skip to main content

പച്ചക്കറി കൃഷി മേഖലയില്‍ പരിശോധന നടത്തി

    ജില്ലയിലെ പച്ചക്കറി കൃഷി മേഖലയില്‍ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്‍റെ ഭാഗമായി മള്‍ട്ടി ഡിസിപ്ലിനറി ഡയഗണോസ്റ്റിക് ടീം സന്ദര്‍ശനം നടത്തി. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ.സാം ടി.കുറുന്തോട്ടിക്കല്‍, ഡോ.ഉമാ മഹേശ്വരന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സുജ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ജോയ്സി കെ.കോശി, കൃഷി ആഫീസര്‍മാരായ ശ്യാം കുമാര്‍, എസ്.പുഷ്പ, എസ്.ആദില, സുഗതകുമാരി എന്നിവരും ഫീല്‍ഡ് അസിസ്റ്റന്‍റുമാരും സംഘത്തോടൊപ്പമുണ്ടായിരുന്നു. 
    കര്‍ഷകരുടെ പച്ചക്കറിത്തോട്ടങ്ങളും പോളി ഹൗസുകളും സ്കൂള്‍-കോളേജ് പച്ചക്കറി തോട്ടങ്ങളും സന്ദര്‍ശിച്ച് കീട-രോഗങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ചു. ടീമിന്‍റെ സേവനം ആവശ്യമുള്ള പച്ചക്കറി കര്‍ഷകര്‍ കൃഷി ഭവനുമായി ബന്ധപ്പെടണം. 
                                            (പിഎന്‍പി 3203/17)

date