ഹബ് ആന്റ് സ്പോക് ലാബ് തുടങ്ങി
ആധുനിക രേഗപരിശോധനാ സംവിധാനങ്ങളുമായി ഹബ് ആന്‍ഡ് സ്പോക് മോഡല്‍ ലാബ് മല്ലപ്പള്ളി, പുളിക്കീഴ് ബ്ലോക്കുകളില്‍ തുടങ്ങി. നവകേരള കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമാണിത്. 100 ദിന ബോധവല്‍ക്കരണത്തോടനുബന്ധിച്ച് ക്ഷയരോഗനിര്‍ണയത്തിനുള്ള കഫ സാമ്പിളുകള്‍ ആദ്യഘട്ടത്തില്‍ ശേഖരിക്കുകയാണ്.
ഘട്ടംഘട്ടമായി വിവിധ പകര്‍ച്ചവ്യാധി പരിശോധനകള്‍, തൈറോയിഡ് പോലുള്ള ജീവിത ശൈലീരോഗപരിശോധനകള്‍, ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണയത്തിനുള്ള പാപ്സ്മിയര്‍ എന്നിവ ഉള്‍പ്പെടുത്തും. കുന്നന്താനം, കവിയൂര്‍, കുറ്റൂര്‍, കടപ്ര, നിരണം, കുറ്റപ്പുഴ, അര്‍ബന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം തിരുവല്ല, നെടുമ്പ്രം ആരോഗ്യസ്ഥാപങ്ങളില്‍ നിന്നും സാമ്പിളുകള്‍ എടുത്തു തിരുവല്ല താലൂക്കാസ്ഥാനആശുപത്രിയില്‍ എത്തിക്കും.
രണ്ടാം ഘട്ടത്തില്‍ ചാത്തങ്കരി-കല്ലൂപ്പാറ സി.എച്ച്.സികളിലേക്കും ബ്ലോക്ക് ലിങ്ക്‌ചെയ്യും. കുടുംബശ്രീ പ്രവര്‍ത്തകര്‍ ആണ് സാമ്പിളുകള്‍ കൊണ്ടുപോകുക എന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments