Post Category
അപേക്ഷ സമര്‍പ്പിക്കണം
ജല അതോറിറ്റിയില്‍ ബിപിഎല്‍ ആനുകൂല്യത്തിന് അര്‍ഹരായ എല്ലാ ഉപഭോക്താക്കളും ജനുവരി 31 നകംഅപേക്ഷ സമര്‍പ്പിക്കണം. പ്രതിമാസം 15 കിലോ ലിറ്ററില്‍താഴെ ഉപഭോഗമുളള ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ജലം ലഭിക്കുന്നതിന് മൊബൈല്‍ ഫോണിലൂടെയോ അക്ഷയകേന്ദ്രം വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം.
തീവ്ര കുടിശികനിവാരണ യജ്ഞത്തിന്റെഭാഗമായി റാന്നി, വടശ്ശേരിക്കര, കോന്നി, അടൂര്‍, പത്തനംതിട്ട എന്നീ പ്രദേശങ്ങളിലെ കുടിശിക അടയ്ക്കാത്ത ഉപഭോക്താക്കള്‍ ജനുവരി 31നകം കുടിശിക അടയ്ക്കണം. വിച്ഛേദിച്ചിട്ടും കുടിശിക അടയ്ക്കാത്ത ഉപഭോക്താക്കള്‍ക്കെതിരെ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും. കേടായ വാട്ടര്‍ മീറ്ററുകള്‍ മാറ്റി വെക്കാന്‍ നോട്ടീസ് നല്‍കിയിട്ടും നടപ്പാക്കാത്തവരുടെ കണക്ഷനുകളും വിച്ഛേദിക്കുമെന്ന് ജലഅതോറിറ്റി അറിയിച്ചു.
date
- Log in to post comments