Post Category
നായകളെ പിടികൂടാന്‍ നടപടി
തെരുവ്‌നായശല്യം അനുഭവപ്പെടുന്ന തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ അലഞ്ഞുതിരിയുന്ന നായകളെ പിടികൂടുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ്. ഒന്ന്, മൂന്ന് വാര്‍ഡുകളിലാണ് നായകളുടെ ആക്രമണം. ഇവിടങ്ങളില്‍ അലഞ്ഞ്തിരിയുന്ന നായ്കളെ ഉടനടി പിടികൂടുന്നതിന് തെരുവ് നായകളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന ഏറ്റുമാനൂര്‍ ഡോഗ് നേച്ചറിന്റെ സേവനമാണ് വിനിയോഗിക്കുക. വാക്സിനേഷന്‍ ഉള്‍പ്പെടയുള്ള പ്രതിരോധ-സംരക്ഷണ നടപടികള്‍ക്കായി എല്ലാ വാര്‍ഡുകളിലും നിശ്ചിതസ്ഥലങ്ങളില്‍ മൃഗസംരക്ഷണ വകുപ്പിന്റെയും വെറ്റിനറി ഡോക്ടറുടേയും സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. ഫോണ്‍ : 04682214387.
date
- Log in to post comments