Post Category
പാലിന് സബ്സിഡിയും കാലിത്തീറ്റയും
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരസംഘങ്ങളില്‍ പാല്‍നല്‍കുന്ന ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡിയും കാലിത്തീറ്റയും വിതരണം ചെയ്തു. 16 ലക്ഷം രൂപയാണ് പദ്ധതിചെലവ്.
ഒരു ലിറ്റര്‍ പാലിന് മൂന്ന് രൂപയാണ് സബ്‌സിഡി; ഒരു മാസം രണ്ട് ചാക്ക് കാലിത്തീറ്റയും നല്‍കുന്നു. വിതരണ ഉദ്ഘാടനം പറന്തല്‍ ക്ഷീര സംഘത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.
ഫോട്ടോ ക്യാപ്ഷന്‍ : പന്തളം തെക്കേക്കര
ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ സബ്സിഡി-കാലിത്തീറ്റ വിതരണം ഉദ്ഘാടനം പറന്തല്‍ ക്ഷീരസംഘത്തില്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിക്കുന്നു
date
- Log in to post comments