Skip to main content

വോട്ടര്‍പട്ടിക പുതുക്കല്‍: നിരീക്ഷക അവലോകനം നടത്തി

വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ വോട്ടര്‍പട്ടിക നീരീക്ഷക സുമന എന്‍ മേനോന്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനം നടത്തി. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ആശയ വിനിമയം നടത്തുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ പരാതികള്‍ ഉണ്ടെങ്കില്‍ അത് രേഖാമൂലം അധികാരികളെ അറിയിക്കണമെന്ന് നിരീക്ഷക പറഞ്ഞു. എഴുതി നല്‍കുന്ന പരാതികളിന്‍മേല്‍ കമ്മീഷന്‍ കൃത്യമായ നടപടി സ്വീകരിക്കും. പലപ്പോഴും രേഖാമൂലമുള്ള പരാതികളുടെ  അഭാവമാണ് പ്രശ്ന പരിഹാരത്തിന് തടസമായി നില്‍ക്കുന്നത്. അര്‍ഹതയുള്ള എല്ലാ വ്യക്തികള്‍ക്കും വോട്ട് ചെയ്യാനുള്ള നടപടി ക്രമങ്ങളാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തേണ്ടത്. തിരഞ്ഞെടുപ്പ് നടപടികളില്‍ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും അവര്‍ പറഞ്ഞു.  ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി അജന്തകുമാരി, ഇ ആര്‍ ഒ മാര്‍, ബി എല്‍ ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                        (പിഎന്‍പി 3208/17) 

date