Skip to main content

അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വായ്പാവിതരണം : സംസ്ഥാനതല ഉദ്ഘാടനം 17ന്

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ കുടുംബശ്രീ സിഡിഎസ് മുഖേന നല്‍കുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്കുളള വായ്പാവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 17ന് വൈകിട്ട് മൂന്നിന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍ കേളു പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ നിര്‍വഹിക്കും. ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്് അധ്യക്ഷയാകും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ , ആന്റോ ആന്റണി എം.പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ മാത്യൂ ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ , സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍  ചെയര്‍മാന്‍ കെ.കെ ഷാജു തുടങ്ങിയവര്‍ പങ്കെടുക്കും.  
 

date