Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 23 ന് രാവിലെ 11 ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യാലയത്തില്‍ നടക്കും. രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത: അംഗീകൃത സര്‍വ്വകലാശാല ബിരുദവും ഡിസിഎ /പിജിഡിസിഎ/ തത്തുല്യം കോഴ്സും. പ്രായപരിധി 26.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മുന്‍ പരിചയ രേഖകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും  സഹിതം ഹാജരാകണം. ഫോണ്‍:  04832733211, 9188709023.

date