Skip to main content

അറിയിപ്പുകൾ 2

അംഗന്‍വാടി -പകല്‍വീട് - സാംസ്‌കാരിക നിലയ സമുച്ചയം നാടിനു സമര്‍പ്പിച്ചു.

 

ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 11-ാം വാര്‍ഡില്‍ ടി.ജെ വിനോദ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 59 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിറ്റൂര്‍ ഫെറിക്കടുത്ത് കോളരിക്കല്‍ ജംങ്ഷനില്‍ 70-ാംനമ്പര്‍ അങ്കണവാടി, പകല്‍ വീട്, സംസ്‌കാരിക നിലയം എന്നിവയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി നിര്‍വ്വഹിച്ചു.

 

 ഇരുനിലകളിലായി 1800 ചതുരശ്രയടിയില്‍ സ്ഥിതി ചെയുന്ന കെട്ടിടത്തില്‍ മുകള്‍ നിലയില്‍ പകല്‍ വീടും സാംസ്‌കാരിക നിലയവും താഴത്തെ നിലയില്‍ ആധുനിക രീതിയില്‍ പണിതീര്‍ത്ത ശിശു സൗഹൃദ പ്രോട്ടോകോള്‍ പാലിച്ചുള്ള ചിത്രപ്പണികളോടുകൂടിയ രണ്ടു ഹാളുകളും ടോയ്‌ലറ്റ്, അടുക്കള സൗകര്യത്തോടും കൂടിയ അംഗന്‍വാടിയുമാണു നിര്‍മ്മിച്ചിട്ടുള്ളത്.

 

 ടി.ജെ. വിനോദ് എം.എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, വൈസ് പ്രസിഡണ്ട് ആരിഫാ മുഹമ്മദ്, ചെയര്‍മാന്‍ ഷിമ്മി ഫ്രാന്‍സീസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്മിത സ്റ്റാന്‍ലി, രാജു ആഴിക്കകത്ത്, ലിസി വാര്യത്ത് , പഞ്ചായത്തംഗങ്ങളായ വിന്‍സി ഡേറീസ്, രമ്യ തങ്കച്ചന്‍, റിനി ഷോബി, മിനി വര്‍ഗ്ഗീസ്, ഷീജ പി.കെ. ടി.ആര്‍ ഭരതന്‍, ബെന്നി ഫ്രാന്‍സീസ്, കെ.ജെ.ജെയിംസ്, പഞ്ചായത്ത് സെക്രട്ടറി ഷംന, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനിത, സി.ഡി.പി.ഒ മിനി, ബീന ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

കെട്ടിട സമുച്ചയ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി അനുവദിച്ചു നല്‍കിയ കണവള്ളില്‍ രാമന്‍ മേനോന്‍, മാങ്കായില്‍ ശാരദാമ്മ തുടങ്ങിയവരുടെ കുടുബാംഗങ്ങളെയും അംഗന്‍വാടിയില്‍ ദീര്‍ഘകാലം ടീച്ചറായിരുന്ന ഗിരിജ ടീച്ചറേയും ആദരിച്ചു. 

 

ആംബുലന്‍സ് ഡ്രൈവര്‍; 

അപേക്ഷ ക്ഷണിച്ചു

 

കരുവേലിപ്പടി ഗവ മഹാരാജാസ് ആശുപത്രിയില്‍ താത്കാലിക അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ (എച്ച്എംസി) നിയമിക്കുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. ഫോണ്‍ 0484-2210648.

റേഷന്‍കട; അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ 11 റേഷന്‍കടകളുടെ നിയമനം നടത്തുന്നതിന് പുതിയ വിജ്ഞാപനവും ഒരു പൊതുവിതരണ കേന്ദ്രത്തിന്റെ പുനര്‍ വിജ്ഞാപനവും ജനുവരി 17- ന് നിലവില്‍ വന്നു. നിലവില്‍ എസ്.സി, എസ്.ടി, ഭിന്നശേഷി സംവരണ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാവുന്നത്. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം 30 ദിവസത്തിനകം (ഫെബ്രുവരി 17-ന് വൈകിട്ട് മൂന്നിനകം) നേരിട്ടോ തപാല്‍ മുഖേനയോ ജില്ല സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോറം ജില്ല സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസിലും സിറ്റി റേഷനിംഗ് ഓഫീസിലും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും (civilsupplieskerala.gov.in) ലഭ്യമാണ്. നിശ്ചിത തിയതി / സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. വിജ്ഞാപനം പുറപ്പെടുവിച്ച കടകളുടെ വിവരങ്ങള്‍ താലൂക്ക് അടിസ്ഥാനത്തില്‍ ചുവടെ ചേര്‍ക്കുന്നു.

 

സിറ്റി റേഷനിംഗ് ഓഫീസ്, കൊച്ചി- റേഷന്‍കടകളുടെ എണ്ണം മൂന്ന്. പൊതുവിതരണകേന്ദ്രം നമ്പര്‍ 21, 107, 115.

താലൂക്ക് സപ്ലൈ ഓഫീസ്, കൊച്ചി- റേഷന്‍കടകളുടെ എണ്ണം മൂന്ന്. പൊതുവിതരണകേന്ദ്രം നമ്പര്‍ എട്ട്, 65, 114. 

താലൂക്ക് സപ്ലൈ ഓഫീസ് കണയന്നൂര്‍ - റേഷന്‍കടകളുടെ എണ്ണം ഒന്ന്. പൊതുവിതരണകേന്ദ്രം നമ്പര്‍ 233 (പുനര്‍വിജ്ഞാപനം).   

താലൂക്ക് സപ്ലൈ ഓഫീസ്, ആലുവ -റേഷന്‍കടകളുടെ എണ്ണം ഒന്ന് പൊതുവിതരണകേന്ദ്രം നമ്പര്‍ 77. 

താലൂക്ക് സപ്ലൈ ഓഫീസ് കുന്നത്തുനാട് -റേഷന്‍കടകളുടെ എണ്ണം ഒന്ന്, പൊതുവിതരണകേന്ദ്രം നമ്പര്‍ 146.

താലൂക്ക് സപ്ലൈ ഓഫീസ് കോതമംഗലം -റേഷന്‍കടകളുടെ എണ്ണം രണ്ട്, പൊതുവിതരണകേന്ദ്രം നമ്പര്‍ 19, 53

താലൂക്ക് സപ്ലൈ ഓഫീസ്, മൂവാറ്റുപുഴ- റേഷന്‍കടകളുടെ എണ്ണം ഒന്ന് പൊതുവിതരണകേന്ദ്രം നമ്പര്‍ 52.

date