Skip to main content
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ സിറ്റിംഗില്‍  ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് പരാതി കേള്‍ക്കുന്നു

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടന്നു

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ സിറ്റിംഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്നു.
കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു.
അയല്‍വാസിയുടെ സെപ്ടിക്, വേസ്റ്റ് ടാങ്കുകളില്‍ നിന്നുള്ള മലിനജലം  കിണറില്‍ കലര്‍ന്നെന്ന കോട്ടാങ്ങല്‍ സ്വദേശിയുടെ ഹര്‍ജി പരിഗണിച്ച കമ്മീഷന്‍ അന്വേഷണം നടത്തി തീരുമാനമെടുക്കാന്‍ ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കി.
ചെങ്ങന്നൂര്‍-ആറന്മുള റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ആറന്മുളയ്ക്കുള്ള അവസാന ട്രിപ്പ് സ്ഥിരമായി മുടക്കുന്നതില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട വെട്ടൂര്‍ സ്വദേശി സമര്‍പ്പിച്ച പരാതിയില്‍  നടപടികള്‍ സ്വീകരിച്ച് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആര്‍.ടി.ഒ യോട് ആവശ്യപ്പെട്ടു.

date