Post Category
ത്രിദിന ശില്‍പശാല
എം.എസ്.എം.ഇ മേഖലയിലെ കയറ്റുമതി, ഇറക്കുമതി നടപടിക്രമങ്ങളെ കുറിച്ചറിയാന്‍ താല്‍പര്യമുള്ള സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ത്രിദിന ശില്‍പശാല സംഘടിപ്പിക്കും. ജനുവരി 22 മുതല്‍ 24 വരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ്.ടി ഉള്‍പ്പടെ 2,950 രൂപയാണ് ഫീസ്. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200 രൂപ. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ താമസം ഉള്‍പ്പെടെ 1,800 രൂപയും താമസം ഇല്ലാതെ 800 രൂപയുമാണ് നല്‍കേണ്ടത്. വttp://kied.info/training-calender/ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തെരഞ്ഞെടുക്കുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890/0484 2550322/ 9188922785.
date
- Log in to post comments