Skip to main content

മാറ്റൊലി; നിയമ ബോധവല്‍ക്കരണ പരിപാടി നടത്തി

നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണ സെല്‍) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നിയമ ബോധവല്‍ക്കരണ പരിപാടിയായ മാറ്റൊലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. അയ്യന്തോള്‍ പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ നിയമ (ഔദ്യോഗിക ഭാഷ-പ്രസിദ്ധീകരണ സെല്‍) വകുപ്പ് അഡീ. നിയമ സെക്രട്ടറി ഷിബു തോമസ് അധ്യക്ഷത വഹിച്ചു.

നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണ സെല്‍) വകുപ്പ് മോഡേണൈസേഷന്‍ ഓഫ് ലോ ഡിപ്പാര്‍ട്ട്‌മെന്റ് പദ്ധതിയുടെ ഭാഗമായി സമൂഹത്തിലെ ശാക്തീകരിക്കപ്പടേണ്ട വിഭാഗങ്ങള്‍ക്ക് സാമൂഹിക - നിയമ അവബോധം നടത്തുന്നതിനായാണ് മാറ്റൊലി എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് രണ്ടു സെഷനുകളിലായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. 'ഇന്ത്യന്‍ ഭരണഘടനയും പ്രത്യേക നിയമങ്ങളും ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷിതത്വം' എന്ന വിഷയത്തില്‍ കേരള ഹൈക്കോടതി സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. കെ.കെ പ്രീതയും 'സ്ത്രീ ശാക്തീകരണത്തില്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ വഹിക്കുന്ന പങ്ക്' എന്ന വിഷയത്തില്‍ അഡ്വ. തനൂഷ പോളും ക്ലാസുകള്‍ നയിച്ചു.

നിയമ (ഔദ്യോഗിക ഭാഷ-പ്രസിദ്ധീകരണ സെല്‍) വകുപ്പ് ജോയിന്റ് സെക്രട്ടറി ഇ.ഡബ്യു ജാക്വിലിന്‍, തൃശ്ശൂര്‍ കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്.സി നിര്‍മ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date