Skip to main content

തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സൗജന്യ പരിശീലന പരിപാടി

 

കൊച്ചി:  സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ പട്ടികജാതിയില്‍നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരും പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍ പെട്ടവരുമായ (ഒ.ഇ.സി മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല) 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി അടിസ്ഥാനയോഗ്യതയുള്ള യുവസംരംഭകര്‍ക്ക് നാഷണല്‍ ബാക്ക്‌വേര്‍ഡ് ക്ലാസ്സസ് ഫിനാന്‍ഷ്യല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ധനസഹായത്തോടെ തൊഴില്‍ സംരഭങ്ങള്‍ തുടങ്ങുന്നതിനായി രണ്ട് ദിവസത്തെ സൗജന്യ പരിശീലനപരിപാടി നടത്തുന്നു.  പരിശീലനപരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കോര്‍പ്പറേഷന്‍ കുറഞ്ഞ നിരക്കില്‍ സ്വയം തൊഴില്‍ വായ്പയ്ക്കായി ധനസഹായം നല്‍കും. പരിശീലന പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കുന്നതിനായി വിശദമായ ബയോഡേറ്റയും ജാതി, മത, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി,  എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, എന്നിവയും കോര്‍പ്പറേഷന്റെ കോട്ടയം റീജിയണല്‍ ഓഫീസിലേയ്ക്ക് താഴെ പറയുന്ന വിലാസത്തില്‍ ഡിസംബര്‍ 10നു മുമ്പ് അയച്ചു നല്‍കണം. വിലാസം :  റീജിയണല്‍ മാനേജര്‍,        കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ  ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍,               നാഗമ്പടം, കോട്ടയം., ഫോണ്‍. 0481 -2563786.

date