Skip to main content

ഗിഫ്റ്റ് വൗച്ചര്‍: സപ്ലൈകോ ഏഷ്യന്‍ പെയിന്റ്‌സ് എം.ഒ.യു ഒപ്പുവച്ചു

 

കൊച്ചി:  ഏഷ്യന്‍ പെയിന്റ്‌സ് ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ മുഖേന നല്‍കുന്ന സമ്മാന പദ്ധതി സംബന്ധിച്ച കരാറില്‍ (എം.ഒ.യു) സപ്ലൈകോ സി.എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ്, ഏഷ്യന്‍ പെയിന്റ്‌സ് റീജിയണല്‍ മാനേജര്‍ മിലിന്റ് പവാര്‍ എന്നിവര്‍ ഒപ്പുവച്ചു. ഏഷ്യന്‍ പെയിന്റിന്റെ പ്രീമിയം റേഞ്ച് ഇമല്‍ഷന്‍ ഉല്‍പ്പന്നങ്ങള്‍ നിശ്ചിത അളവില്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ സപ്ലൈകോ ഔട്ട് ലൈറ്റുകളില്‍ ഹാജരാക്കുന്നവര്‍ക്ക് വൗച്ചറില്‍ പറയുന്ന തുകയ്ക്കുളള സാധനങ്ങള്‍ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. സപ്ലൈകോയുടെ എല്‍.പി.ജി വിതരണത്തിനൊഴികെയുളള എല്ലാ റീട്ടെയില്‍ ഔട്ട് ലൈറ്റുകളിലും സമ്മാന കൂപ്പണുകള്‍ നല്‍കി സാധനങ്ങള്‍ വാങ്ങാം. സപ്ലൈകോ ജൂനിയര്‍ മാനേജര്‍(മാര്‍ക്കറ്റിംഗ്) എസ്.സതീഷ് ബാബു, ഏഷ്യന്‍ പെയിന്റ്‌സ് ഏരിയ മാനേജര്‍ സന്ദീപ് ചന്ദ്രശേഖരന്‍, കൊമേഴ്‌സ്യല്‍ എക്‌സിക്യൂട്ടീവ് എം.ജി.സുരേഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എ.മുകേഷ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

date