Post Category
അനധികൃത വയറിംഗ് തടയാന്‍ പരിശോധനാ വിംഗ് ആരംഭിക്കും
അനധികൃത വയറിംഗ് തടയാന്‍ ജില്ലാ തലത്തില്‍ പരിശോധനാ വിംഗ് ആരംഭിക്കാന്‍ ജില്ലാ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇലക്ട്രിക്കല്‍ ജോലി ഏറ്റെടുത്ത് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കും.
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി എന്‍ അശോക് അധ്യക്ഷനായി. ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ജി എസ് പ്രിയ, ജില്ലാ ഇലക്ട്രിക്കല്‍ ഡിവിഷന്‍, വയര്‍മാന്‍, കോണ്‍ട്രാക്ടര്‍, സൂപ്പര്‍വൈസര്‍ പ്രതിനിധികള്‍, പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments