Skip to main content

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം

 

 

കൊച്ചി:  ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം

ഡിസംബര്‍ 1 ന്  രാവിലെ 10 മണിക്ക് മുവാറ്റുപുഴ ടൗണ്‍ഹാളില്‍ ജോയ്‌സ് ജോര്‍ജ് എം.പി നിര്‍വഹിക്കും. എല്‍ദോ അബ്രഹാം എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മൂവാറ്റുപുഴ നഗരത്തില്‍ വിദ്യാര്‍ത്ഥികളെയും, ആരോഗ്യ, സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തികൊണ്ട് ബോധവല്‍ക്കരണ റാലി സംഘടിപ്പിക്കും. രാവിലെ 9 മണിക്ക് സെന്റ്‌റ് അഗസ്റ്റിന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ആരംഭിക്കുന്ന റാലി നഗരസഭ ചെയര്‍പേഴ്‌സന്‍ ഉഷ ശശിധരന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ദിനാചരണത്തോടനുബന്ധിച്ച് നവംബര്‍ 29  മുതല്‍ ഡിസംബര്‍ 13 വരെ ജില്ലയിലെ 30 പ്രധാന കേന്ദ്രങ്ങളില്‍ സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയില്‍ നിന്നുള്ള കലാജാഥ  പര്യടനം നടത്തും. നവംബര്‍ 30 ന് വൈകിട്ട് 5 .30  മണിക്ക് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ദിനാചരണ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ദീപം തെളിയിക്ക#ു#ം. 

മൂവാറ്റുപുഴ നഗരസഭയുടെയും, ജില്ലാ മെഡിക്കല്‍ ഓഫീസ്  (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, മുവാറ്റുപുഴ ജനറല്‍ ആശുപത്രി, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ യൂണിറ്റ്, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി  മുവാറ്റുപുഴ താലൂക്ക്, റെഡ് ക്രോസ് സൊസൈറ്റി മുവാറ്റുപുഴ താലൂക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണപരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്

 

date