ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാമത്സരങ്ങള്‍ ഫെബ്രുവരി 15ന്
'ശാക്തീകരിക്കപ്പെട്ട യുവ മനസ്സുകളും ജൈവവൈവിധ്യ സംരക്ഷണവും' വിഷയത്തില്‍ വിദ്യാര്‍ഥികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി 15 രാവിലെ ഒമ്പത് മുതല്‍ തിരുവല്ല ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ നടക്കും. സ്‌കൂള്‍ ലെവല്‍ ജൂനിയര്‍, സീനിയര്‍, കോളജ് (ശാസ്ത്രവിഷയങ്ങള്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭീഷണികളുടെ ലഘൂകരണത്തിലൂടെ ജൈവവൈവിധ്യ സംരക്ഷണം' വിഷയത്തില്‍ പ്രോജക്ട് അവതരണവും, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 'നമ്മുടെ വീട് ഹരിത വീട് നമ്മുടെ മുറ്റം ഭക്ഷ്യസമൃദ്ധം' വിഷയത്തെ അടിസ്ഥാനമാക്കി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരങ്ങളും പെയിന്റിംഗ് (വാട്ടര്‍ കളര്‍), പെന്‍സില്‍ ഡ്രോയിങ് മത്സരവും നടത്തും. ഫെബ്രുവരി നാലുവരെ അപേക്ഷ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷ സ്‌കാന്‍ ചെയ്ത് ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് അയക്കണം. രജിസ്‌ട്രേഷന് ജൈവവൈവിധ്യ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഗൂഗിള്‍ ഫോമിലേക്ക് വിവരങ്ങള്‍ നല്‍കണം. ഇ-മെയില്‍ : ptadcksbb@gmail.com , ഫോണ്‍ : 8907446149, വെബ്‌സൈറ്റ് ലിങ്ക് : https://keralabiodiversity.org/
- Log in to post comments