Skip to main content

ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി പദ്ധതി:  അപേക്ഷ ക്ഷണിച്ചു

ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി അഞ്ച്.  യോഗ്യത -നഴ്‌സിംഗ് , ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദം/ഡിപ്ലോമ. പ്രായപരിധി 21-35 വയസ്. ഒരുവര്‍ഷമാണ് നിയമന കാലാവധി. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലയിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്/ ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷിക്കണം.  നഴ്‌സിംഗ്, ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദം യോഗ്യതയുളളവര്‍ക്ക് 18000 രൂപയും ഡിപ്ലോമയുളളവര്‍ക്ക് 15000 രൂപയും ലഭിക്കും. ഫോണ്‍ : 04735227703.
 

date