Skip to main content

കര്‍ഷകര്‍ക്ക് സബ്സിഡി : അപേക്ഷ  ക്ഷണിച്ചു

കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി നടത്തുന്ന മുതല്‍മുടക്കുകള്‍ കോര്‍ത്തിണക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്ന ചെറുകിടനാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയമായ തുകയുടെ 55 ശതമാനവും മറ്റുളള കര്‍ഷകര്‍ക്ക് 45 ശതമാനവും സാമ്പത്തികആനുകൂല്യം ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാണിത്.
സബ്സിഡി ലഭിക്കുന്നതിന്  അപേക്ഷാഫോം, അപേക്ഷകന്റെ ഫോട്ടോ, പാസ് ബുക്ക് പകര്‍പ്പ്, ഭൂനികുതി പകര്‍പ്പ്, ആധാര്‍ പകര്‍പ്പ്, കൃഷി ഓഫീസര്‍ നല്‍കിയ സാക്ഷ്യപത്രം എന്നിവ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (കടയ്ക്കാട്-പന്തളം) കാര്യാലയവുമായോ കൃഷിഭവനുമായോ ബന്ധപ്പെടാം.
ഫോണ്‍ : 04734 294949, 6235133077, 8593041723, 7510250619.

date