Skip to main content

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് : അവലോകനയോഗം ചേര്‍ന്നു

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് മുന്നോടിയായി അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അവലോകനയോഗം നടത്തി. ഹരിത ചട്ടം പാലിച്ച് പരിഷത്ത് സംഘടിപ്പിക്കും. അനധികൃത കച്ചവട സ്ഥാപനങ്ങളെ നിയന്ത്രിക്കും. ഹിന്ദുമത കണ്‍വന്‍ഷന്‍ നടക്കുന്ന ദിവസങ്ങള്‍ക്ക് രണ്ടു ദിവസം മുന്‍പ് മുതല്‍ താല്‍ക്കാലിക ശുചീകരണ തൊഴിലാളികളെ നിയോഗിച്ച് സമ്മേളന നഗരിയും പരിസരവും ശുചീകരിക്കും. കച്ചവട സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ജീവനക്കാര്‍ക്ക്  ഹെല്‍ത്ത്കാര്‍ഡും  നിര്‍ബന്ധമാക്കും. മാലിന്യം വലിച്ചെറിയിരുന്നവരില്‍ നിന്ന് സ്‌പോട്ട് ഫൈന്‍ ഈടാക്കുന്നതിന് പ്രത്യേക സ്‌ക്വാഡിനെ നിയമിക്കുവാനും തീരുമാനമായി. ഹരിതകര്‍മ്മസേനയുടെയും ശുചീകരണ തൊഴിലാളികളുടെയും സേവനം ഉറപ്പാക്കി ആരോഗ്യ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സാധ്യമാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനുരാധ ശ്രീജിത്ത് , ഗാമപഞ്ചായത്ത് സെക്രട്ടറി ടി എസ് സജീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രദീപ് അയിരൂര്‍ ,സോമശേഖരന്‍ നായര്‍, മലീനീകരണ നിയന്ത്രണ ബോര്‍ഡ് -ശുചിത്വ മിഷന്‍ പ്രതിനിധികള്‍, ഹിന്ദുമത പരിഷത്ത് ഭാരവാഹികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

date