Skip to main content

ജലവിതരണം : ജാഗ്രത പാലിക്കണം

പമ്പാജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങിയതിനാല്‍ പിഐപി മെയിന്‍ കനാല്‍ പ്രദേശങ്ങളായ  വടശ്ശേരിക്കര, റാന്നി, ചെറുകോല്‍,  വലതുകര കനാല്‍പ്രദേശങ്ങളായ അയിരൂര്‍, തോട്ടപ്പുഴശ്ശേരി, കോയിപ്രം, പുറമറ്റം, ഇരവിപേരൂര്‍, കവിയൂര്‍, കുറ്റൂര്‍ , ഇടതുകര പ്രദേശങ്ങളായ നാരങ്ങാനം, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍, മെഴുവേലി, ആറ•ുള  എന്നിവിടങ്ങളിലുള്ളവര്‍  കനാലില്‍ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. കനാലുകളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനും കര്‍ശന നിയന്ത്രണം ഉണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date