Skip to main content

നഷ്ടമായത് പ്രിയപ്പെട്ട ജനനേതാവിനെ:  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 

ഇ. ചന്ദ്രശേഖരന്‍ നായരുടെ വിയോഗത്തിലൂടെകേരളത്തിന്റെ പൊതുസമൂഹത്തിന് നഷ്ടമായത്ഏറെ പ്രിയപ്പെട്ട ജനനേതാവിനെയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

നാല് പതിറ്റാണ്ടോളം കാലം സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ച ഇ.ചന്ദ്രശേഖരന്‍ നായര്‍ സഹകരണ ബാങ്കിങ് രംഗത്തെ കുലപതിയായിരുന്നു. സംസ്ഥാനത്ത് സഹകരണ നിക്ഷേപസമാഹരണത്തിന് 1976ല്‍ തുടക്കം കുറിച്ചത്അദ്ദേഹം സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നപ്പോഴാണ്. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍  സഹായകരമായ മാവേലിസ്റ്റോര്‍ അടക്കം നിരവധി നൂതന പദ്ധതികള്‍ അദ്ദേഹം വിവിധ വകുപ്പുകളുടെ മന്ത്രിയായിരിക്കുമ്പോള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇന്ന് സാധാരണ ജങ്ങള്‍ക്ക് കൈത്താങ്ങായി മാറിയ സഹകരണ ബാങ്കിങ് മേഖലയ്ക്ക് കരുത്ത് പകര്‍ന്ന സൗമ്യവ്യക്തിത്വത്തെ മറക്കാനാകില്ല.     

വിനോദസഞ്ചാര വകുപ്പ് മന്ത്രിയായിരുന്ന വേളയിലും, മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായിരുന്ന കാലയളവിലുമെല്ലാം   ഇ.ചന്ദ്രശേഖരന്‍നായര്‍ മാതൃകാപരമായ ഒട്ടേറെ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. വരുംനാളുകളില്‍  അദ്ദേഹത്തിന്റെ ദീപ്ത സ്മരണ വഴികാട്ടിയായി  മുന്നിലുണ്ടാകുമെന്നും മന്ത്രി അനുസ്മരിച്ചു.

പി.എന്‍.എക്‌സ്.5089/17

date