Skip to main content

ഡെയറി ടെക്‌നോളജിയില്‍ ടീച്ചിംഗ് അസിസ്റ്റന്റ്

 

ഇടുക്കി ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡെയറി ടെക്‌നോളജിയില്‍ ടീച്ചിംഗ് അസിസ്റ്റന്റിനെ താല്ക്കാലികമായി നിയമിക്കുന്നു.  ബി.ടെക് ഡെയറി ടെക്‌നോളജി, ഡെയറി സയന്‍സ് ആന്റ ടെക്‌നോളജി ബിരുദാനന്തരബിരുദം എ.എ.ടി/പിഎച്ച്.ഡി (യു.ജി.സി. മാനദണ്ഡം അനുസരിച്ച്) ആണ് യോഗ്യത.  18-40 വയസ് (നിയമാനുസൃത വയസിളവ് ബാധകം) ആയിരിക്കണം പ്രായം.  അധ്യാപന, ഗവേഷണ പരിചയം അഭികാമ്യം.

നിശ്ചിത യോഗ്യതയുള്ള ഓപ്പണ്‍ വിഭാഗത്തില്‍പ്പെട്ട തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 15 നകം ബന്ധപ്പെട്ട പ്രെഫഷണല്‍ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലായ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.  നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.  1960 ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-2 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തണം. 

പി.എന്‍.എക്‌സ്.5091/17

date